ജാര്‍ഖണ്ഡ് ഉപതെര‍ഞ്ഞെടുപ്പ്: ഗാണ്ടേയ് നിയമസഭ മണ്ഡലത്തിൽ കൽപ്പന സോറൻ സ്ഥാനാർത്ഥിയാകും

ജെഎംഎം എംഎല്‍എ സർഫറാസ് അഹമ്മദ് രാജി വെച്ച സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക.

author-image
Sukumaran Mani
New Update
Kalpana Soren

Kalpana Soren

റാഞ്ചി: ജാർഖണ്ഡിലെ ഉപതെരഞ്ഞടുപ്പില്‍  മത്സരിക്കാൻ മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഭാര്യ കല്‍പ്പന സോറൻ. കല്‍പ്പനയെ ഗാണ്ടേയ് നിയമസഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായാണ് ജെഎംഎം പ്രഖ്യാപിച്ചത്. അഴിമതി കേസില്‍ അറസ്റ്റിലായ ഹേമന്ത് സോറൻ ജയിലില്‍ കഴിയുന്നതിനിടെയാണ് മത്സരിക്കാൻ കല്‍പ്പന സോറന്‍ രംഗത്തിറങ്ങുന്നത്. മെയ് 20ന് ആണ് ഗാണ്ടേയിലെ ഉപതെര‍ഞ്ഞെടുപ്പ്  നടക്കുക. ജെഎംഎം എംഎല്‍എ സർഫറാസ് അഹമ്മദ് രാജി വെച്ച സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക.

by election Jharkand