കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം: പോസ്റ്റ്മോർട്ടം ചെയ്യാതെ സംസ്കരിച്ചവരുടെ മൃതദേഹങ്ങൾ  വീണ്ടും പുറത്തെടുത്തു

കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി അനധികൃത മദ്യം കഴിച്ചതായി സ്ഥിരീകരിക്കുന്നതിനാണ് മൃതദേഹങ്ങൾ പുറത്തെടുത്തതെന്ന് ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്.

author-image
Vishnupriya
Updated On
New Update
kalla

വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരിൽ പോസ്റ്റ്മോർട്ടം ചെയ്യാതെ സംസ്കരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കുന്നു

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരിൽ പോസ്റ്റ്മോർട്ടം ചെയ്യാതെ സംസ്കരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി അനധികൃത മദ്യം കഴിച്ചതായി സ്ഥിരീകരിക്കുന്നതിനാണ് മൃതദേഹങ്ങൾ പുറത്തെടുത്തതെന്ന് ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്. വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 56 ആയി ഉയർന്നു.

അതേസമയം, കള്ളക്കുറിച്ചി വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ബേക്കറി ഉടമയെ അറസ്റ്റ് ചെയ്തു. ജ്യോതി ചിപ്‌സ് എന്ന പേരിൽ ബേക്കറി നടത്തുന്ന ശക്തിവേലാണ് സിബിസിഐഡിയുടെ അറസ്റ്റിലായത്. നേരത്തെ മദ്യം വാറ്റുന്നതിനായി ആന്ധ്രയിൽനിന്നു പഴകിയ മെഥനോൾ അനധികൃതമായി എത്തിച്ചതായി അന്വേഷണ സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

kallakurichi hooch tragedy