/kalakaumudi/media/media_files/2025/03/22/OD4GuJSBpaI7XNJtOtwN.jpg)
താനെ: കല്യാണ്‍ ഈസ്റ്റ് കേരള സമാജം സാംസ്‌കാരിക വേദി ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കവിതാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സുരേഷ് കുമാര്‍ ടി, അമ്പിളി കൃഷ്ണകുമാര്‍, വി.സി. സോമസുന്ദരന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സമാജം ഹാളില്‍ നടന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ ക്യാഷ് അവാര്‍ഡും മൊമന്റോയും സമ്മാനിച്ചു.