/kalakaumudi/media/media_files/2025/04/15/aAxK0NWZmzTSpNKtit6E.jpg)
താനെ:കല്യാൺ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 20 ന് സാഹിത്യ സംവാദം സംഘടിപ്പിക്കുന്നു. രാസലഹരിയിൽ വഴിതെറ്റുന്ന യുവത, ഹിംസ ആഘോഷമാക്കുന്ന സിനിമ എന്നീ വിഷയങ്ങളിലാണ് സംവാദം നടക്കുക. വിവിധ സാമൂഹ്യ സംഘടനാ ഭാരവാഹികൾ, രാഷ്ട്രീയ പ്രമുഖർ, കലാ-സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കുന്ന ചർച്ച ലിനോദ് വർഗ്ഗീസ് സുജാത നായർ,ദീപ വിനോദ്‌കുമാർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും ഏപ്രിൽ 20, ഞായറാഴ്ച്ച വൈകുന്നേരം 4.30 മുതൽ കല്യാൺ ഈസ്റ്റിലെ കോൾസേ വാഡിയിലുള്ള മോഡൽ സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് സംവാദം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph :99201 44581 88797 41915