/kalakaumudi/media/media_files/2025/03/30/J1PyJoqLdT4Ibj6On9mj.jpg)
കട്ടക്ക്: ബെംഗളൂരു-കാമാഖ്യ എക്‌സ്പ്രസിന്റെ 11 കോച്ചുകള്‍ പാളം തെറ്റി. ഒഡീഷയിലെ കട്ടക്കില്‍ നെര്‍ഗുണ്ടി സ്റ്റേഷന് സമീപം രാവിലെ 11 മണിയോടെയാണ് സംഭവം. ആളപായമില്ലെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ (സിപിആര്‍ഒ) അശോക് കുമാര്‍ മിശ്ര അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് റെയില്‍വെ ഗതാഗതം തടസപ്പെട്ടു. എന്‍ഡിആര്‍എഫിനേയും അഗ്‌നിശമന സേനയേയും വിവരം അറിയിച്ചിട്ടുണ്ടെന്നും മറ്റൊരു ട്രെയിന്‍ സര്‍വീസ് പകരം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും റെയില്‍വെ അധികൃതര്‍ പറഞ്ഞു. റെയില്‍വേ ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. യാത്രക്കാരെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് എത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്ത് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം റെയില്‍വെ ഹെല്‍പ്ലൈന്‍ വമ്പറുകള്‍ ആരംഭിച്ചിട്ടുണ്ട്. 8455885999, 8991124238 എന്നീ നമ്പറുകളില്‍ സഹായം തേടാം.