ചെന്നൈ: ജൂലൈയില്‍ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നാലു സീറ്റില്‍ ജയം ഉറപ്പായ ഡിഎംകെ അഞ്ചാമതൊരു സ്ഥാനാര്‍ഥിയെ കൂടി മത്സരിപ്പിച്ചേക്കും. ലോക്സഭ തിരഞ്ഞെടുപ്പ് കാലത്തെ ധാരണ പ്രകാരം മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന് പാര്‍ട്ടി സീറ്റ് നല്‍കും. ജൂണ്‍ 2 ന് പത്രിക സമര്‍പ്പിക്കാനാണ് കമലിന്റെ നീക്കം. ആറുസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ മുന്നണികളില്‍ ചര്‍ച്ചകള്‍ സജീവമായി. 66 എംഎല്‍എമാരുള്ള അണ്ണാഡിഎംകെയ്ക്ക് ഒരുസീറ്റില്‍ ജയം ഉറപ്പാണ്. പിഎംകെ പ്രതിപക്ഷ മുന്നണിയുടെ ഭാഗമല്ലാത്തതിനാല്‍ രണ്ടാമത്തെ സീറ്റ് നല്‍കുമോ എന്നതില്‍ തീരുമാനമായിട്ടില്ല.