ഇന്ന് നടക്കാനിരുന്ന രാജ്യസഭാ സീറ്റിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍ നടന്‍ കമല്‍ഹാസന്‍ മാറ്റിവച്ചു. തന്റെ പുതിയ ചിത്രമായ തഗ് ലൈഫ് റിലീസ് ചെയ്തതിനു ശേഷം മാത്രമേ പത്രിക സമര്‍പ്പിക്കല്‍ തീരുമാനച്ചിട്ടുള്ളൂ എന്ന് വൃത്തങ്ങള്‍ അറിയിച്ചു. കന്നഡയുടെ ഉത്ഭവത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന് നടന്‍ നേരിട്ട എതിര്‍പ്പിനെ തുടര്‍ന്നാണ് പത്രിക സമര്‍പ്പിക്കല്‍ വൈകിപ്പിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
2024 ലെ ലോക്സഭാ പൊതുതെരഞ്ഞെടുപ്പിനിടെ തമിഴ്നാട് ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യവും (എംഎന്‍എം) തമ്മിലുള്ള ഒരു തിരഞ്ഞെടുപ്പ് കരാറിന്റെ ഭാഗമായി, ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് എംഎന്‍എം നല്‍കുന്ന പിന്തുണക്ക് പകരമായി കമലഹാസന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്.കഴിഞ്ഞ ബുധനാഴ്ച, മെയ് 28 ന് ഡിഎംകെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള മൂന്ന് സ്ഥാനാര്‍ത്ഥികളില്‍ ഒരാളായി കമലഹാസനെ ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് കമല്‍ഹാസന്റെ പാര്‍ലമെന്റ് പ്രവേശനത്തിന് വഴിയൊരുക്കി.തമിഴ്നാട്ടില്‍ നിന്നുള്ള ആറ് രാജ്യസഭാ സീറ്റുകള്‍ ഉടന്‍ ഒഴിവുവരും, അവയിലേക്ക് തിരഞ്ഞെടുപ്പ് ജൂണ്‍ 19 ന് നടക്കും.
തഗ് ലൈഫിന്റെ പ്രമോഷണല്‍ പരിപാടിയില്‍ 'തമിഴില്‍ നിന്നാണ് കന്നഡ ഉണ്ടായത് എന്ന് കമല്‍ ഹാസന്‍ പറഞ്ഞതിന് ശേഷം അത് വിവാദമായിരുന്നു. കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി എത്തി.പ്രതിഷേധക്കാരുടെ അഭിപ്രായത്തോട് യോജിച്ച് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ചിത്രത്തിന്റെ റിലീസും പ്രദര്‍ശനവും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. റിലീസിനും പ്രദര്‍ശനത്തിനും സംരക്ഷണം തേടി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച കമല്‍ഹാസന്‍, കര്‍ണാടകയില്‍ ചിത്രം റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചു.താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തന്റെ പരാമര്‍ശം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയതാണെന്നും പറഞ്ഞ് ക്ഷമാപണം നടത്താന്‍ നടന്‍ ഉറച്ചുനിന്നു.എന്നാല്‍ കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണ് കമല്‍ ഹാസന് ലഭിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
