കങ്കണയെ സിഐഎസ്എഫ് ഉദ്യോഗസ്ഥ മർദിച്ചു; സംഭവം ചണ്ഡിഗഡ് വിമാനത്താവളത്തിൽ

വിമാനത്താവളത്തിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥയെ കങ്കണ തള്ളുകയും ഉദ്യോഗസ്ഥ തിരിച്ചടിക്കുകയും ചെയ്തെന്നുമാണ് പുറത്തു വന്ന വിവരം.

author-image
Vishnupriya
New Update
kankana

കങ്കണ

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂ‍ഡൽഹി: ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് നിയുക്ത ബിജെപി എംപിയുമായ കങ്കണ റണൗട്ടിന് മർദ്ദനമേറ്റതായി സൂചന. ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ചണ്ഡിഗഡിൽ വച്ച് കങ്കണയെ സിഐഎസ്എഫ് ഉദ്യോഗസ്ഥ കൈയ്യേറ്റം ചെയ്തതായാണു വിവരം.

വിമാനത്താവളത്തിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥയെ കങ്കണ തള്ളുകയും ഉദ്യോഗസ്ഥ തിരിച്ചടിക്കുകയും ചെയ്തെന്നുമാണ് പുറത്തു വന്ന വിവരം. സുരക്ഷാ പരിശോധനയ്ക്കായി ഫോൺ ട്രേയിൽ വയ്ക്കാൻ കങ്കണയോട് ആവശ്യപ്പെട്ടെങ്കിലും കങ്കണ ഇത് നിഷേധിച്ചു. കൂടാതെ ഉദ്യോഗസ്ഥയെ കങ്കണ തള്ളുകയും ചെയ്തു. തുടർന്നാണ് മർദനമെന്നാണ് സൂചന.

വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30നാണ് സംഭവം. വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കമ്മിറ്റി രൂപീകരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ദിവസങ്ങൾക്കു പിന്നാലെയാണ് കങ്കണയ്ക്ക് എതിരെ ആക്രമണം നടന്നിരിക്കുന്നത്. 74,755 വോട്ടുകൾക്കാണ് തിരഞ്ഞെടുപ്പിൽ കങ്കണ കോൺഗ്രസിന്റെ വിക്രമാദിത്യ സിങ്ങിനെ പരാജയപ്പെടുത്തിയത്.

kangana ranaut chandigarh airport