നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യ കുമാര്‍; കോണ്‍ഗ്രസിന്റെ പുതിയ സ്ഥാനാര്‍ത്ഥി പട്ടിക

ജലന്ധറില്‍ നിന്ന് ചരണ്‍ജിത് സിംഗ് ചന്നിക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ട്.

author-image
Rajesh T L
New Update
Kanhaiya Kumar
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: എഐസിസി ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പുതിയ പട്ടിക ഞായറാഴ്ച പുറത്തിറക്കി. ബിജെപി സ്ഥാനാര്‍ത്ഥി മനോജ് തിവാരിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യ കുമാറിനെയാണ് പാര്‍ട്ടി മത്സരിപ്പിക്കുന്നത്. ജലന്ധറില്‍ നിന്ന് ചരണ്‍ജിത് സിംഗ് ചന്നിക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ട്.

ജെപി അഗര്‍വാള്‍, ഉദിത് രാജ്, ഗുര്‍ജീത് സിംഗ് ഔജ്ല, അമര്‍ സിംഗ്, ജീത് മൊഹീന്ദര്‍ സിംഗ് സിദ്ധു, സുഖ്പാല്‍ സിംഗ് ഖൈറ, ഡോ ധരംവീര്‍ ഗാന്ധി, ഉജ്ജ്വല് രേവതി രമണ്‍ സിംഗ് എന്നിവരാണ് പട്ടികയിലെ മറ്റ് സ്ഥാനാര്‍ത്ഥികള്‍.

എഐസിസി സ്ഥാനാര്‍ത്ഥി ജെപി അഗര്‍വാള്‍ ചാന്ദ്നി ചൗക്കില്‍ ബിജെപിയുടെ പ്രവീണ്‍ ഖണ്ഡേല്‍വാളിനെതിരെ മത്സരിക്കും. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ബിജെപി നേതാവ് യോഗേന്ദ്ര ചന്ദോലിയക്കെതിരെ ഉദിത് രാജ് മത്സരിക്കും.

delhi congress Kanhaiya Kumar