/kalakaumudi/media/media_files/wG7QAXP16llRF0XQrK8c.jpg)
പ്രശസ്ത ഹിന്ദു ഭക്തി ഗായകൻ കനയ്യ മിത്തൽ കോൺഗ്രസിൽ ചേരും. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി കനയ്യ പാടിയ 'ജോ രാം കോ ലായെ ഹേ' ഗാനം ബിജെപി ഇത്തവണ വ്യാപകമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇദ്ദേഹം കോൺഗ്രസിൽ ചേരുകയാണെന്നു പ്രഖ്യാപിച്ചിരിക്കുന്നത്.ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു കനയ്യ മിത്തൽ. ഇത്തവണ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപി ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നുവെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, പാർട്ടി സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ അദ്ദേഹം പുറത്തായിരുന്നു. ബിജെപി അവഗണയിൽ പ്രതിഷേധിച്ചാണ് കനയ്യ ഇപ്പോൾ കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതെന്നാണു സൂചന. എന്നാൽ, ബിജെപിയുമായി ഒരു പ്രശ്‌നവുമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതുവരെയും ഞാന്‍ ഒരു പാർട്ടിയിലും പ്രവർത്തിച്ചിട്ടില്ല.