കൊലക്കേസില്‍ കന്നഡ നടന്‍ അറസ്റ്റില്‍

കൊലപ്പെടുത്തി മൃതദേഹം കാമാക്ഷിപാളയയിലെ അഴുക്കുചാലില്‍ തള്ളുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ ചോദ്യം ചെയ്തപ്പോഴാണ് ദര്‍ശന്റെ പേര് പുറത്തുവന്നത്.

author-image
Rajesh T L
New Update
police

murder case

Listen to this article
0.75x 1x 1.5x
00:00 / 00:00

കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപ കൊലക്കേസില്‍ അറസ്റ്റില്‍. ബെംഗളുരു പോലീസ് ആണ് ദര്‍ശനെ അറസ്റ്റ് ചെയ്തത്. സോമനഹള്ളിയില്‍ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് ദര്‍ശനെ അറസ്റ്റ് ചെയ്തത്.സോമനഹള്ളിയില്‍ ഒരു പാലത്തിന്റെ താഴെയാണ് രേണുക സ്വാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയാണെന്നാണ് കരുതിയത്. പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ദര്‍ശന്റെ സുഹൃത്ത് പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. രണ്ട് മാസം മുമ്പ് ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമിയെ ദര്‍ശന്റെ ഉടമസ്ഥതയിലുള്ള മൈസൂരു ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി മൃതദേഹം കാമാക്ഷിപാളയയിലെ അഴുക്കുചാലില്‍ തള്ളുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ ചോദ്യം ചെയ്തപ്പോഴാണ് ദര്‍ശന്റെ പേര് പുറത്തുവന്നത്.

 

Murder Case