കന്നഡ നടന്‍ ദര്‍ശന്റെ മാനേജര്‍ ആത്മഹത്യ ചെയ്ത നിലയില്‍

മരിക്കാന്‍ തീരുമാനിച്ചതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കി ഒരു വീഡിയോ സന്ദേശവും ശ്രീധര്‍ തയ്യാറാക്കിയിരുന്നതായി പൊലീസ് പറയുന്നു. ഏകാന്തജീവിതം മടുത്തതിനാല്‍ മരിക്കാന്‍ തീരുമാനിച്ചെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

author-image
Prana
New Update
death new

Kannada actor

Listen to this article
0.75x1x1.5x
00:00/ 00:00

കൊലപാതക കേസില്‍ അറസ്റ്റിലായ കന്നഡ നടന്‍ ദര്‍ശന്റെ മാനേജരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലെ നടന്റെ ഫാം ഫൗസിലാണ് ശ്രീധര്‍ എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ ഫാം ഫൗസിന്റെ നടത്തിപ്പുകാരാനായിരുന്നു ശ്രീധര്‍. ഇവിടെ നിന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

മരിക്കാന്‍ തീരുമാനിച്ചതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കി ഒരു വീഡിയോ സന്ദേശവും ശ്രീധര്‍ തയ്യാറാക്കിയിരുന്നതായി പൊലീസ് പറയുന്നു. ഏകാന്തജീവിതം മടുത്തതിനാല്‍ മരിക്കാന്‍ തീരുമാനിച്ചെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ് വീഡിയോയെന്നും പൊലീസ് പറയുന്നു. തന്റെ കുടുംബത്തെ ഇതിലേക്ക് ഒരുകാരണവശാലും വലിച്ചിഴയ്ക്കരുതെന്നും ശ്രീധര്‍ കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, ദര്‍ശന്‍ അറസ്റ്റിലായ രേണുകാ സ്വാമി കൊലപാതകവുമായി ശ്രീധറിന് ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. 

Kannada actor