വാഹനാപകടം; കന്നഡ നടി പവിത്ര മരിച്ചു

നടി സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

author-image
anumol ps
New Update
pavithra

പവിത്ര ജയറാം

Listen to this article
0.75x 1x 1.5x
00:00 / 00:00അമരാവതി: കന്നഡ ടെലിവിഷന്‍ താരം പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം. നടി സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ ഹൈദരാബാദില്‍ നിന്ന് വരികയായിരുന്ന ബസ് കാറില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തില്‍ പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവര്‍ ശ്രീകാന്ത്, നടന്‍ ചന്ദ്രകാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

കന്നഡയ്ക്ക് പുറമെ മറ്റുഭാഷകളിലും സജീവമായിരുന്നു നടി. തെലുങ്ക് ടെലിവിഷന്‍ പരമ്പര 'ത്രിനയനി'യിലൂടെ ശ്രദ്ധേയയാണ് താരം. നടിക്ക് അനുശോചനമറിയിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.

passed away actor pavithra jayaram