കന്നഡ സിനിമാ നിർമ്മാതാവും വ്യവസായിയുമായ സൗന്ദര്യ ജഗദീഷ്  മരിച്ച നിലയിൽ; പരാതി നൽകി ഭാര്യ

അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുറച്ചുകാലങ്ങളായി ജഗദീഷ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നുവെന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്.

author-image
Greeshma Rakesh
New Update
death

soundarya jagadish

Listen to this article
0.75x 1x 1.5x
00:00 / 00:00

ബെംഗളൂരു:കന്നഡ സിനിമാ നിർമ്മാതാവും വ്യവസായിയുമായ സൗന്ദര്യ ജഗദീഷ്  അന്തരിച്ചു.55 വയസായിരുന്നു. ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ 9.30ഓടെ അടുക്കളയിലെ യൂട്ടിലിറ്റി ഏരിയയിൽ ജഗദീഷിൻ്റെ ഭാര്യ രേഖയാണ് മരിച്ച നിലയിൽ കണ്ടത്.സംഭവത്തിൽ  ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുറച്ചുകാലങ്ങളായി ജഗദീഷ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുകയായിരുന്നുവെന്നാണ് അടുത്ത സുഹൃത്തുക്കൾ പറയുന്നത്. വീട് ജപ്തി ചെയ്തെന്നും, മുൻപ് ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയിരുന്നതയാും വിവരമുണ്ട്. ഈയിടെയായിരുന്നു ജഗദീഷിന്റെ ഭാര്യയുടെ അമ്മയുടെ വിയോഗം. അവരോട് ജഗദീഷിന് വലിയ ആത്മബന്ധമുണ്ടായിരുന്നുവെന്നും വിയോഗത്തിൽ അതീവദുഃഖിതനായിരുന്നുവെന്നും കുടുംബാംഗങ്ങൾ പറയുന്നു.

സ്‌നേഹിതരു, അപ്പു പപ്പു, രാമലീല തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നിർമാതാവാണ് ജഗദീഷ്. ബെംഗളൂരുവിലൈ പ്രശസ്തമായ ജെറ്റ്ലാഗ് പബ് ജഗദീഷിന്റെ ഉടമസ്ഥതിയിലായിരുന്നു. അനുവദിച്ച സമയത്തിനപ്പുറം പബ്ബ് തുറന്നുപ്രവർത്തിച്ച കേസിൽ ജഗദീഷിനെതിരേ ഈയിടെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

 

Bengaluru death suicide soundarya jagadish kannada film