/kalakaumudi/media/media_files/2025/10/13/kannam-2025-10-13-13-03-39.jpg)
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ച് സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച മലയാളി കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസിലേക്ക്. ഇന്ന് രാവിലെ ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെത്തിയാണ് കണ്ണന്‍ ഗോപിനാഥന്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
സിവില്‍ സര്‍വീസില്‍ നിന്ന് രാജി വെച്ച ശേഷം കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷമായ പ്രതികരണം നടത്തിയ വ്യക്തിയായിരുന്നു കണ്ണന്‍ ഗോപിനാഥ്. കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങി ലാണ് കണ്ണന്‍ ഗോപിനാഥ് കോണ്‍ ഗ്രസ് അംഗത്വം സ്വീകരിച്ചത്.
ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടാ യിരുന്നു രാജ്യത്ത് എന്ന് ഓര്‍മ്മപ്പെ ടുത്തുന്ന കണ്ണന്‍ ഗോപിനാഥന്റെ മുമ്പത്തെ ഒരു ട്വീറ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
