/kalakaumudi/media/media_files/2025/04/13/ICKp8dUGoku8v9m1zbFh.jpg)
താനെ:കണ്ണൂർ ഫ്രണ്ട്സ് അസോസിയേഷൻ ഡോംബിവിലിയുടെ 37 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 12 ന് വൈകുന്നേരം 5 മണി മുതൽ ഡോംബിവ്‌ലി സാവിത്രി ഭായ് ഫുലെ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന കാൻഫ മെഗാഷോ അവിസ്മരണീയമായി.
ഐഡിയ സ്റ്റാർ സിംഗർ സീസൺ 9 ലെ വിജയി അരവിന്ദ് ദിലീപ് നയിച്ച ഗാനമേള, മായ - മണിക്കുട്ടൻ എന്നിവർ ചേർന്നൊരുക്കിയ കോമഡി ഷോ, പുറച്ചേരി ഗ്രാമീണ കലാവേദി- പയ്യന്നുർ ഒരുക്കിയ ഫോക്ക് മെഗാഷോ എന്നിവ ഉണ്ടയിരുന്നു. സെക്രട്ടറി കെ വി പവിത്രൻ നായര്‍ സ്വാഗതവും പ്രസിഡന്റ് സി സുധകരന്‍ അധ്യക്ഷസ്ഥാനവും വഹിച്ചു. കുമാര്‍സ് ജെ കെ വുമൺ ഹോസ്പിറ്റല്‍ മേധാവി ഡോ എസ് കൃഷ്ണകുമാർ മുഖ്യതിഥി ആയിരുന്നു ഡോംബിവ്‌ലി MLA രവീന്ദ്ര ചവാനും അതിഥിയായി പങ്കെടുത്തു.കൂടാതെ നിർധനരായവർക്കുള്ള മെഡിക്കൽ ഉപകരണങ്ങളും, ധന സഹായങ്ങളും വാർഷികാഘോഷത്തിൽ കൈമാറി.