കണ്ണൂർ ഫ്രണ്ട്സ് അസോസിയേഷൻ ഡോംബിവിലിയുടെ വാർഷികാഘോഷം ഇന്ന്

ഇതുവരെ ലഭിച്ച അപേക്ഷകർക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ, ധന സഹായം എന്നിവ ഇന്ന് കൈമാറുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

author-image
Honey V G
New Update
dmb

താനെ:കണ്ണൂർ ഫ്രണ്ട്സ് അസോസിയേഷൻ ഡോംബിവിലിയുടെ 37- മത് വാർഷികാഘോഷം ഇന്ന് വൈകുന്നേരം നടത്തപ്പെടുന്നു. വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന 'കാൻഫ മെഗാ ഷോ 2025' ഇന്ന് വൈകുന്നേരം 5 മണി മുതൽ ഡോംബിവ്‌ലി ഈസ്റ്റിൽ ഉള്ള സാവിത്രി ഭായ് ഫുലെ ഓഡിറ്റോറിയത്തിൽ വെച്ച് അരങ്ങേറും.ഐഡിയ സ്റ്റാർ സിംഗർ സീസൺ 9 ലെ വിജയി അരവിന്ദ് ദിലീപ് നയിക്കുന്ന ഗാനമേള, കൂടെ ദിശ പ്രകാശ് , ശ്രീഹരി പാലക്കാട് ,മായ - മണിക്കുട്ടൻ എന്നിവർ ചേർന്നൊരുക്കുന്ന കോമഡി ഷോ, പുറച്ചേരി ഗ്രാമീണകലാവേദി- പയ്യന്നുർ ഒരുക്കുന്ന ഫോക്ക് മെഗാ ഷോ എന്നിവ ഉണ്ടയിരിക്കുന്നതാണ്.പ്രവേശനം സൗജന്യമാണ്. അതേസമയം ഇതുവരെ ലഭിച്ച അപേക്ഷകർക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ, ധന സഹായം എന്നിവ ഇന്ന് കൈമാറുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. വിശദവിവരങള്‍ക്ക്‌ ബന്ധപ്പെടുക - Anoop Nambiar (Programme convenor ) - 9833226891

Mumbai City