ലീഗ് സ്ഥാനാർഥി BJP പ്രവർത്തകന്റെ കൂടെ ഒളിച്ചോടി

കാണാതായ യുഡിഫ് സ്ഥാനാർഥിയെ ആൺ സുഹൃത്തിനൊപ്പം വിട്ടയച്ചതായി പോലീസ്.

author-image
Vineeth Sudhakar
New Update
IMG_0404

കണ്ണൂർ : ചൊക്ലി ഗ്രാമ പഞ്ചായത്തിൽ കാണാതായ യുവതിയെ ആൺ സുഹൃത്തിനൊപ്പം വിട്ടയച്ചതായി പോലീസ്.ചൊക്ലി വാർഡ് പഞ്ചായത്തിലെ മുസ്ലീം ലീഗ് സ്ഥാനാർഥിയെ ആണ് കഴിഞ്ഞ ദിവസം മുതൽ കാണാതെയായത്.ശകതമായ പാർട്ടി മത്സരം നടക്കുന്ന വാർഡിൽ സ്ഥാനാർഥിയെ CPM ഒളിച്ചു വെച്ചു എന്ന് ആദ്യം ആരോപിച്ച UDF പിന്നീട് CPM ആരോപണം തള്ളിയതോടെ പോലീസിൽ പരാതി നൽകി. പോലീസ് യുവതി  BJP പ്രവർത്തകന്റെ കൂടെ ഒളിച്ചോടിയതായി കണ്ടെത്തി.തുടർന്ന് ഇവരെ ബന്ധപെട്ടു മജിസ്‌ട്രെട്ടിന്റെ മുന്നിൽ ഹാജരാക്കുകയായിരുന്നു.രണ്ടു കുട്ടികളുടെ അമ്മയായ യുവതി ആൺ സുഹൃത്തിന്റെ കൂടെ പോകുകയാണ് എന്ന് പറഞ്ഞതിനെ തുടർന്ന് കോടതി യുവാവിനോപ്പം പെൺ കുട്ടിയെ വിട്ടു.