ഹരിയാനയില്‍ ആസാദിന്റെ പാര്‍ട്ടുമായി സഖ്യം ചേര്‍ന്ന് ദുഷ്യന്ത് ചൗട്ടാല

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ.ജെ.പി. 70 സീറ്റില്‍ മത്സരിക്കും. 20 ഇടത്ത് ആസാദിന്റെ പാര്‍ട്ടിയും സഖ്യത്തില്‍ ജനവിധി തേടുമെന്ന് സംയുക്തവാര്‍ത്താസമ്മേളനത്തില്‍ ഇരുവരും അറിയിച്ചു.

author-image
anumol ps
New Update
azad

ചന്ദ്രശേഖര്‍ ആസാദും ദുഷ്യന്ത് ചൗട്ടാലും

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ അസാദ് സമാജ് പാര്‍ട്ടി (കന്‍ഷി റാം)യുമായി സഖ്യം പ്രഖ്യാപിച്ച് ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി.). നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ.ജെ.പി. 70 സീറ്റില്‍ മത്സരിക്കും. 20 ഇടത്ത് ആസാദിന്റെ പാര്‍ട്ടിയും സഖ്യത്തില്‍ ജനവിധി തേടുമെന്ന് സംയുക്തവാര്‍ത്താസമ്മേളനത്തില്‍ ഇരുവരും അറിയിച്ചു. 90 സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.കോണ്‍ഗ്രസിനും ബി.ജെ.പിക്കും പുറമേ ആം ആദ്മി പാര്‍ട്ടിയും തനിച്ച് മത്സരിക്കും. അഭയ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ ബി.എസ്.പിയുമായി ചേര്‍ന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിനുപുറമേയാണ് ജെ.ജെ.പി. ആസാദ് സമാജ് പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരത്തിന് ഇറങ്ങുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 87 സീറ്റില്‍ മത്സരിച്ച ജെ.ജെ.പിക്ക് പത്ത് എം.എല്‍.എമാരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ നാലു സീറ്റുകള്‍ പട്ടികജാതി സംവരണ സീറ്റായിരുന്നു. ഫലത്തിന് ശേഷം ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയുമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം ഉപേക്ഷിച്ചു.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 0.87% വോട്ടുമാത്രമാണ് ദുഷ്യന്തിന്റെ പാര്‍ട്ടിക്ക് നേടാന്‍ സാധിച്ചത്. ഹരിയാനയില്‍ ആദ്യമായാണ് ആസാദിന്റെ പാര്‍ട്ടി തിരഞ്ഞെടുപ്പ് നേരിടുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പട്ടിക ജാതി സംവരണ സീറ്റായ ഉത്തര്‍പ്രദേശിലെ നഗീനയില്‍ ബി.ജെ.പി, എസ്.പി, ബി.എസ്.പി. സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി ചന്ദ്രശേഖര്‍ ആസാദ് വലിയ വിജയം നേടിയിരുന്നു. ഹരിയാനയില്‍ ജനസംഖ്യയുടെ 21 ശതമാനത്തോളം വരുന്ന ദളിത് വിഭാഗം നിര്‍ണായക ശക്തിയാണ്.

jjp kanshi ram