അനുമതിയില്ലാതെ സിനിമ ചിത്രീകരണം; കാന്താര നിര്‍മാതാക്കള്‍ക്ക്  50,000 രൂപ പിഴ മാത്രം

അനുമതിയില്ലാതെ വനഭൂമി സിനിമ ചിത്രീകരണത്തിന് ഉപയോഗിച്ചതിന് ഋഷഭ് ഷെട്ടി ചിത്രം കാന്താര ചാപ്റ്റര്‍ 1 നിര്‍മാതാക്കള്‍ക്ക് 50,000 രൂപ പിഴ മാത്രം ചുമത്തി

author-image
Athira Kalarikkal
New Update
kantara

ബെംഗലൂരു: അനുമതിയില്ലാതെ വനഭൂമി സിനിമ ചിത്രീകരണത്തിന് ഉപയോഗിച്ചതിന് ഋഷഭ് ഷെട്ടി ചിത്രം കാന്താര ചാപ്റ്റര്‍ 1 നിര്‍മാതാക്കള്‍ക്ക് 50,000 രൂപ പിഴ മാത്രം ചുമത്തി വനംവകുപ്പ്. മരംവെട്ടിയെന്നും, പടക്കം പൊട്ടിച്ച് ശല്യമുണ്ടാക്കിയെന്നുമുള്ള പരാതിയില്‍ വനം വകുപ്പ് കേസ് എടുത്തില്ല.

സകലേഷ് പുരയിലെ വനമേഖലയില്‍ സര്‍വേ നമ്പര്‍ 131-ലാണ് കാന്താര ചാപ്റ്റര്‍ 1ന്റെ ഷൂട്ടിംഗ് നടക്കുന്നത് ജനുവരി 7 മുതല്‍ 25 വരെയാണ് ഇവിടെ ചിത്രീകരണത്തിന് അനുമതി. എന്നാല്‍, ജനുവരി 3ന് തന്നെ ചിത്രീകരണസാമഗ്രികള്‍ കൊണ്ടിട്ടു എന്ന കുറ്റത്തിന് മാത്രമാണ് ഇപ്പോള്‍ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്. ഇതിനാണ് ഇപ്പോള്‍ പിഴ ചുമത്തിയിരിക്കുന്നത്. 

സിനിമാ നിര്‍മാതാക്കള്‍ വനഭൂമിയില്‍ പടക്കം പൊട്ടിച്ചെന്ന് തൊട്ടടുത്തുള്ള ഗ്രാമവാസികള്‍ പരാതി നല്‍കിയിരുന്നു. വനഭൂമിയിലെ മരങ്ങള്‍ വെട്ടി നശിപ്പിച്ചെന്നും പരാതിയിലുണ്ട്. എന്നാല്‍, വനഭൂമിയില്‍ അനുമതി നിര്‍മ്മാതാക്കള്‍ വാങ്ങിയിരുന്നെന്നും. എന്നാല്‍ അനുമതിയില്ലാതെ ദുരുപയോഗപ്പെടുത്തിയതിനാണ് പിഴയെന്നുമാണ് വനംവകുപ്പ് പറയുന്നത്. 

 

fine kantara chapter 1