/kalakaumudi/media/media_files/2025/10/30/rss-2025-10-30-15-49-13.jpg)
ബെംഗളൂരു : നിലപാടില്‍ മാറ്റം വരുത്തി ആര്‍എസ്എസ് മാര്‍ച്ചിന് അനുമതി നല്‍കി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. പൊതുസ്ഥലങ്ങളിലുള്ള സംഘടനകളുടെ പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിരുന്നു. പിന്നാലെയാണ് അനുമതി നല്‍കിയത്.
കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സ്വന്തം മണ്ഡലമായ യാദ്ഗിര്‍ ജില്ലയിലെ ഗുര്‍മിത്കലില്‍ മാര്‍ച്ച് നടത്താന്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് ഭരണകൂട അനുമതി ലഭിച്ചു.
നവംബര്‍ 1ന് ആണ് ഖാര്‍ഗെയുടെ മണ്ഡലത്തിലെ ആര്‍എസ്എസ് മാര്‍ച്ച്. ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പരിപാടി നടക്കുന്നത്. കര്‍ണാടകയില്‍ പൊതുസ്ഥലങ്ങളില്‍ ആര്‍എസ്എസ് പരിപാടികള്‍ നടത്തുന്നത് നിരോധിക്കണമെന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനും കര്‍ണാടക സര്‍ക്കാരിലെ മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെയുടെ ആവശ്യത്തിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയിരുന്നത്.
കര്‍ണാടകയിലെ എല്ലാ പൊതുസ്ഥലങ്ങളിലും സ്വകാര്യ സാമൂഹ്യ സംഘടനകളുടെ യോഗങ്ങളും പരിപാടികളും നിരോധിച്ചു കൊണ്ടായിരുന്നു കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്. എന്നാല്‍ കര്‍ണാടക സര്‍ക്കാരിന്റെ ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
