കര്‍ണാടക: ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൈക്കോടതിയില്‍

ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധവും നിയമപരമായ ഉത്തരവുകളുടെ ലംഘനവുമാണ് ഗവര്‍ണറുടെ നടപടിയെന്ന് സിദ്ധരാമയ്യ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

author-image
Prana
New Update
sid
Listen to this article
0.75x1x1.5x
00:00/ 00:00

ബെംഗളൂരു: ഭാര്യ പാര്‍വതിക്ക് മൈസൂരു അര്‍ബന്‍ വികസന അതോറിറ്റി ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹലോട്ടിന്റെ ഉത്തരവിനെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൈക്കോടതിയില്‍. ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധവും നിയമപരമായ ഉത്തരവുകളുടെ ലംഘനവുമാണ് ഗവര്‍ണറുടെ നടപടിയെന്ന് സിദ്ധരാമയ്യ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഗവര്‍ണറുടെ തീരുമാനം നിയമപരമായി നിലനില്‍ക്കാത്തതും നടപടിക്രമമനുസരിച്ച് പിഴവുണ്ടെന്നും ഹരജിയിലുണ്ട്
മലയാളിയായ അഴിമതിവിരുദ്ധപ്രവര്‍ത്തകന്‍ ടി ജെ അബ്രാഹം ഉള്‍പ്പെടെ മൂന്നുപേര്‍ നല്‍കിയ പരാതികളെ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി. വിഷയത്തില്‍ ഗവര്‍ണര്‍ നേരത്തേ സിദ്ധരാമയ്യയ്ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പരാതി തള്ളിക്കളയണമെന്നാണ് മന്ത്രിസഭായോഗം ഗവര്‍ണറോട് ആവശ്യപ്പെട്ടത്. ഇത് അവഗണിച്ചാണ് ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയത്. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് 'മുഡ' മൈസൂരുവില്‍ 14 പാര്‍പ്പിട സ്ഥലങ്ങള്‍ അനുവദിച്ചു നല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. ഭാര്യാ സഹോദരന്‍ മല്ലികാര്‍ജുന്‍ വാങ്ങി പാര്‍വതിക്കു നല്‍കിയതാണ് 3.16 ഏക്കര്‍ ഭൂമി. ഇത് 'മുഡ' ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ സ്ഥലത്ത് പാര്‍പ്പിട സ്ഥലങ്ങള്‍ നല്‍കുകയും ചെയ്‌തെന്നാണ് പരാതി.

sidharamayya karnataka karnataka highcourt