രാഹുല്‍ ഗാന്ധി, സിദ്ധരാമയ്യ
ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പദവി കൈമാറണമെന്ന ആവശ്യം ചില എംഎല്‍എമാര്‍ ഉയര്‍ത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഡല്‍ഹിയില്‍ എത്തിയായിരുന്നു സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തിയത്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരെ എത്തിക്കണമെന്ന ആവശ്യം സിദ്ധരാമയ്യ മുന്നോട്ട് വെച്ചിരുന്നു.
ലിംഗായത്, ദളിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കണമെന്നായിരുന്നു ആവശ്യമുയര്‍ന്നത്. ഏക ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാറിനെ ലക്ഷ്യമിട്ടാണ് ഈ നീക്കം. കൂടുതല്‍ ഉപമുഖ്യമന്ത്രിമാരെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം ശിവകുമാറിന് നല്‍കണമെന്നാണ് ഡികെ പക്ഷത്തിന്റെ ആവശ്യം. തര്‍ക്കം മുറുകിയ സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്.