സർക്കാർ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസത്തെ ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി അനുവദിച്ച് കര്‍ണാടക

18 നും 52 നും ഇടയില്  പ്രായമായ    സ്ത്രീകള്‍ക്ക് മാസത്തില്‍ ഒരു ദിവസം ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി നിര്‍ബന്ധമാക്കി സര്‍ക്കാര്‍ കഴിഞ്ഞ മാസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

author-image
Devina
New Update
arthavam

ബംഗളൂരു: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രതിമാസം ഒരു ദിവസത്തെ ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി അനുവദിച്ച് കര്‍ണാടക.

ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറി.സ്ഥിരം ജീവനക്കാര്‍, കരാര്‍ ജീവനക്കാര്‍, ഔട്ട്സോഴ്സ് ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കും ഉത്തരവ് ബാധകമാണ്.

18 നും 52 നും ഇടയില്  പ്രായമായ    സ്ത്രീകള്‍ക്ക് മാസത്തില്‍ ഒരു ദിവസം ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി നിര്‍ബന്ധമാക്കി സര്‍ക്കാര്‍ കഴിഞ്ഞ മാസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

പുതിയ ഉത്തരവ് പ്രകാരം വനിതാ ജീവനക്കാര്‍ക്ക് വര്‍ഷം 12 അവധി അധികമായി ലഭിക്കും. അതത് മാസത്തില്‍ത്തന്നെ അവധിയെടുക്കണം.

 അടുത്തമാസങ്ങളിലേക്ക് നീട്ടാന്‍ സാധിക്കില്ല.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ മറ്റ് രേഖകളോ ആവശ്യപ്പെടാതെതന്നെ അവധി അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.