/kalakaumudi/media/media_files/2025/11/17/doog-2025-11-17-15-45-11.jpg)
ബംഗളൂരു: നായ, പാമ്പ്, മറ്റ് മൃഗങ്ങൾ എന്നിവയുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ സൗജന്യ അടിയന്തര ചികിത്സ ഉറപ്പുവരുത്തണമെന്ന സർക്കുലറുമായി കർണാടക സർക്കാർ.
എല്ലാ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ഇതിനാവശ്യമായ വാക്‌സിനുകൾ സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണു സർക്കാർ നടപടി.മുൻകൂർ പണം നൽകാതെ തന്നെ പ്രഥമ ശുശ്രൂഷയും തുടർ ചികിത്സയും നൽകണമെന്നും സർക്കുലറിൽ ഉണ്ട്.
പാമ്പുകടിയേറ്റുള്ള മരണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് എല്ലാ ആശുപത്രികളിലും അതിനാവശ്യമായ അടിയന്തരപരിചരണം ഉറപ്പാക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
