അമീബിക് മസ്തിഷക ജ്വരത്തിന്റ പശ്ചാത്തലത്തിൽ ശബരിമല തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പുമായി കർണാടക സർക്കാർ

കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളങ്ങളിലോ കുളിക്കുമ്പോൾ നോസ് ക്ലിപ്പ് ഉപയോഗിക്കണമെന്നും അല്ലെങ്കിൽ മൂക്ക് അടച്ചു പിടിക്കണമെന്നും ആണ് നിർദേശം.

author-image
Devina
New Update
pathinettam padi

ബംഗളൂരു: അമീബിക് മസ്തിഷക ജ്വരത്തിന്റ പശ്ചാത്തലത്തിൽ ശബരിമല തീർഥാടകർക്ക് അടിയന്തര  മുന്നറിയിപ്പുമായി  കർണാടക സർക്കാർ.

 കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളങ്ങളിലോ കുളിക്കുമ്പോൾ നോസ് ക്ലിപ്പ് ഉപയോഗിക്കണമെന്നും അല്ലെങ്കിൽ മൂക്ക് അടച്ചു പിടിക്കണമെന്നും ആണ് നിർദേശം.

മൂക്കിലൂടെ നേഗ്ലെറിയ ഫൗലേറി തലച്ചോറിലേക്ക് പ്രവേശിച്ചാൽ ഗുരുതരവും മാരകവുമായ രോഗത്തിന് കാരണമാകുമെന്നും നിർദേശത്തിൽ പറയുന്നു.

രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ 5 മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.