പ്രസവശേഷം ഫ്രഞ്ച് ഫ്രൈസ് നല്‍കിയില്ല; ഗാര്‍ഹിക പീഡനക്കേസ് കോടതി തള്ളി

ബെംഗളൂരു സ്വദേശി അബുസറിനും(36) മാതാപിതാക്കള്‍ക്കും എതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെ ഗാര്‍ഹികപീഡനവകുപ്പ് ചുമത്തിയ പൊലീസിനെയും കോടതി ചോദ്യംചെയ്തു

author-image
Biju
New Update
french fry

ബെംഗളൂരു: പ്രസവശേഷം ഫ്രഞ്ച് ഫ്രൈസ് ഉള്‍പ്പെടെ ഇഷ്ടഭക്ഷണം കഴിക്കാനും ടിവി ചാനല്‍ ഇഷ്ടാനുസരണം മാറ്റാനും അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഭര്‍ത്താവിനെതിരെ യുവതി നല്‍കിയ ഗാര്‍ഹിക പീഡനക്കേസ് കര്‍ണാടക ഹൈക്കോടതി തള്ളി. ബെംഗളൂരു സ്വദേശി അബുസറിനും(36) മാതാപിതാക്കള്‍ക്കും എതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെ ഗാര്‍ഹികപീഡനവകുപ്പ് ചുമത്തിയ പൊലീസിനെയും കോടതി ചോദ്യംചെയ്തു.

2020ലെ സംഭവത്തില്‍ കഴിഞ്ഞവര്‍ഷമാണു യുവതി പരാതിപ്പെട്ടത്. വണ്ണം കൂടുമെന്നു പറഞ്ഞു ചോറും മാംസാഹാരവും കഴിക്കാന്‍ അനുവദിക്കുന്നില്ലെന്നും പരാതിയിലുണ്ട്. കേസില്‍ പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ അബുസറിനു ജോലിക്കായി യുഎസിലേക്കു മടങ്ങിപ്പോകാന്‍ കഴിഞ്ഞില്ല. 2024 ഓഗസ്റ്റില്‍ കോടതി ഇടപെട്ടാണ് ഒടുവില്‍ യാത്രാനുമതി ലഭിച്ചത്.