മെയ് 31ന് എസ്ഐടി മുന്നില്‍ ഹാജരാകുമെന്ന് പ്രജ്വല്‍ രേവണ്ണ

ജെഡിഎസ് നേതാവിനോടും പാര്‍ട്ടി പ്രവര്‍ത്തകരോടും അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു.വിദേശത്ത് ഞാന്‍ എവിടെയാണെന്നതിനെക്കുറിച്ച് ശരിയായ വിവരങ്ങള്‍ നല്‍കാത്തതിന് എന്റെ കുടുംബാംഗങ്ങളോടും എന്റെ കുമാരണ്ണയോടും പാര്‍ട്ടി പ്രവര്‍ത്തകരോടും മാപ്പ് ചോദിക്കാന്‍ ആഗ്രഹിക്കുന്നു

author-image
Rajesh T L
New Update
Truth will prevail Prajwal Revannas first response on sex scandal in Karnataka

Karnataka sex scandal case Prajwal Revanna to return to India

Listen to this article
0.75x 1x 1.5x
00:00 / 00:00

ലൈംഗിക പീഡനക്കേസുകളില്‍ മെയ് 31ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നില്‍ ഹാജരാകുമെന്ന് പ്രജ്വല്‍ രേവണ്ണ. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഒരു വീഡിയോയില്‍ പ്രജ്വല്‍ രേവണ്ണ പറയുന്നു. ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ട് .അതിനാല്‍ നിയമനടപടികളുമായി സഹകരിക്കും. അതേ സമയം താന്‍ വിഷാദത്തിലും ഒറ്റപ്പെടലിലും ആണെന്നും അദ്ദേഹം പറഞ്ഞു.താന്‍ എവിടെയാണെന്ന് വെളിപ്പെടുത്താത്തതിന് ജെഡിഎസ് നേതാവിനോടും പാര്‍ട്ടി പ്രവര്‍ത്തകരോടും അദ്ദേഹം ക്ഷമ ചോദിക്കുകയും ചെയ്തു.വിദേശത്ത് ഞാന്‍ എവിടെയാണെന്നതിനെക്കുറിച്ച് ശരിയായ വിവരങ്ങള്‍ നല്‍കാത്തതിന് എന്റെ കുടുംബാംഗങ്ങളോടും എന്റെ കുമാരണ്ണയോടും പാര്‍ട്ടി പ്രവര്‍ത്തകരോടും മാപ്പ് ചോദിക്കാന്‍ ആഗ്രഹിക്കുന്നു. ഏപ്രില്‍ 26 ന് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എനിക്കെതിരെ ഒരു കേസും ഉണ്ടായിരുന്നില്ല. ഞാന്‍ പോയിട്ട് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോള്‍, എനിക്കെതിരെയുള്ള ആരോപണങ്ങള്‍ യൂട്യൂബില്‍ കണ്ടു. എന്റെ അഭിഭാഷകന്‍ മുഖേന ഏഴ് ദിവസത്തെ സമയം ആവശ്യപ്പെട്ട് എസ്ഐടിക്ക് കത്തും എഴുതി- പ്രജ്വല്‍ രേവണ്ണ പറഞ്ഞു

 

prajwal revanna