/kalakaumudi/media/media_files/xTCcXtzgTeEtVnLjGGyv.jpg)
Karnataka SIT summons Hassan MP Prajwal Revanna
ഏഴ് ദിവസത്തിനകം പ്രത്യേക അന്വേഷണ സംഘം മുമ്പാകെ ഹാജരാവാമെന്ന് ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ഹാസന്‍ എം.പി പ്രജ്വല്‍ രേവണ്ണ എസ്.ഐ.ടിയെ അറിയിച്ചു. അഭിഭാഷകന്‍ മുഖേനയാണ് വിവരം കൈമാറിയത്. കത്ത് എക്‌സില്‍ പങ്കുവെച്ച പ്രജ്വല്‍ സത്യം വൈകാതെ പുറത്തുവരുമെന്നും കുറിച്ചു. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബുധനാഴ്ച കത്തയച്ചിരുന്നു.പ്രജ്വല്‍ കര്‍ണാടയില്‍ ഏത് മാര്‍ഗത്തില്‍ എത്തിയാലും ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലീസ്. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളില്‍ പലരുടെയും ഉറ്റ മിത്രമായ പ്രജ്വലിന്റെ കാര്യത്തില്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്ന സന്ദേഹവുമുണ്ട്. Prajwal Revanna