കര്‍ണാകയില്‍ പുതുവര്‍ഷാഘോഷത്തില്‍ പടക്കത്തിന് നിരോധനം

പൊതുസ്ഥലങ്ങളില്‍ പരിപാടി നടത്താന്‍ മുന്‍കൂര്‍ അനുമതി വാങ്ങണം. ആഘോഷം നടക്കുന്നിടത്ത് സിസിടിവികള്‍ നിര്‍ബന്ധമാക്കണം. സെലിബ്രിറ്റികളില്‍ ക്ഷണിച്ചാല്‍ മുന്‍കൂര്‍ അറിയിക്കണം

author-image
Biju
New Update
fireworks

ബെംഗളൂരു: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പടക്കം വേണ്ടെന്ന് കര്‍ണാടക. നവവത്സരാഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക പൊലീസ് ഉത്തരവിറക്കി. ഗോവയിലെ നിശാ പബ്ബ് തീപിടുത്തത്തിന്റെ  പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍. ഇതുള്‍പ്പെടെ പത്തൊമ്പത് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 

പൊതുസ്ഥലങ്ങളില്‍ പരിപാടി നടത്താന്‍ മുന്‍കൂര്‍ അനുമതി വാങ്ങണം. ആഘോഷം നടക്കുന്നിടത്ത് സിസിടിവികള്‍ നിര്‍ബന്ധമാക്കണം. സെലിബ്രിറ്റികളില്‍ ക്ഷണിച്ചാല്‍ മുന്‍കൂര്‍ അറിയിക്കണം. ചിന്നസ്വാമി ദുരന്തത്തിന്റെ  പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണം.