/kalakaumudi/media/media_files/2025/09/25/devdutt-2025-09-25-14-40-02.jpg)
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് മലയാളി താരം കരുണ്‍ നായര്‍ പുറത്ത്. ദേവ്ദത്ത് പടിക്കല്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി.
ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിയോഗിച്ചു. പരിക്കിനെ തുര്‍ന്ന് റിഷഭ് പന്തിന് ടീമില്‍ ഇടം ലഭിച്ചില്ല.
പകരം ധ്രുവ് ജുറല്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാവും. എന്‍ ജഗദീശനാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍. ജസ്പ്രിത് ബുമ്ര നയിക്കുന്ന ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ മുഹമ്മദ് ഷമിക്ക് ഇടം നേടാന്‍ സാധിച്ചില്ല. സര്‍ഫറാസ് ഖാനും ടീമില്‍ ഇടം ലഭിച്ചില്ല.
15 അംഗ ടീമില്‍ നാല് സ്പിന്നര്‍മാരാണുള്ളത്. രണ്ട് പേസര്‍മാരും ഇടം പിടിച്ചു. മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരാണ് ടീമിലെ പേസര്‍മാര്‍.
പേസ് ഓള്‍റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയുമുണ്ട്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവാണ് ടീമിലുള്ളത്.
സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍ എന്നിവരും ടീമിലെത്തി. എന്‍ ജഗദീഷന്‍, ധ്രുവ് ജുറല്‍ എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍.
ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇന്ത്യന്‍ താരം റിഷഭ് പന്തിന് പരിക്കറ്റപ്പോള്‍ ജഗദീശന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. സായ് സുദര്‍ശനായിരിക്കും മൂന്നാം നമ്പറില്‍.
പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. തുടര്‍ന്ന് ദേവ്ദത്ത് പടിക്കല്‍. ആറാമനായി രവീന്ദ്ര ജഡേജയും ശേഷം ധ്രുവ് ജുറലും ക്രീസിലെത്തും.
സാഹചര്യത്തിന് അനുസരിച്ച് അക്‌സര്‍ പട്ടേലോ അല്ലെങ്കില്‍ വാഷിംഗ്ടണ്‍ സുന്ദറോ ടീമിലെത്തും. കുല്‍ദീപ് യാദവിന് സ്ഥാനം ഉറപ്പാണ്. പേസര്‍മാരായി മുഹദമ്മദ് സിറാജും ജസ്പ്രിത് ബുമ്രയും.
ഇംഗ്ലണ്ട് പര്യടനത്തില്‍ അവസരം ലഭിച്ചിട്ടും കരുണ്‍ നായര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അതുതന്നെയാണ് പുറത്തേക്കുള്ള വഴിയൊരുക്കിയതും.
അഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡ് ഉണ്ടായിരിക്കുമ്പോഴും ഇന്ത്യന്‍ ടീമില്‍ ആ പ്രകടനം ആവര്‍ത്തിക്കാന്‍ കരുണിന് സാധിച്ചില്ല. കെ എല്‍ രാഹുല്‍ - യശസ്വി ജയ്‌സ്വാള്‍ സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.
വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങല്‍ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), എന്‍. ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
