/kalakaumudi/media/media_files/2025/09/10/siyachin-2025-09-10-09-39-11.jpg)
ലേ : ലഡാക്കിലെ സിയാച്ചിന്‍ സൈനിക ബേസ് ക്യാമ്പില്‍ ഹിമപാതം. മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. അപകടത്തില്‍ ഉള്‍പ്പെട്ട മറ്റൊരു സൈനികനെ രക്ഷപ്പെടുത്തി. വീരമൃത്യു വരിച്ച സൈനികരില്‍ രണ്ടുപേര്‍ അഗ്‌നിവീറുകളാണ്.
അപകടം പെട്ടെന്നാണ് സംഭവിച്ചതെന്നും രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ക്യാമ്പില്‍ ഉണ്ടായിരുന്ന മറ്റ് സൈനികരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സൈനികരുടെ മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
സിയാച്ചിന്‍ മേഖലയില്‍ കനത്ത മഞ്ഞുവീഴ്ചയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധമേഖലയാണ് സിയാച്ചിന്‍ ഹിമാനി. പലപ്പോഴും ഇവിടെ താപനില മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് വരെ ആകാറുണ്ട്. ഇന്ത്യ-പാക് നിയന്ത്രണ രേഖയ്ക്ക് സമീപം 78 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന സിയാച്ചിന്‍ ഹിമാനിയില്‍ ഒരു വശത്ത് പാകിസ്താനും മറുവശത്ത് ചൈനയുടെ അതിര്‍ത്തിയായ അക്‌സായി ചിന്നും ആണ്. തന്ത്രപരമായി ഏറെ പ്രധാനപ്പെട്ട സിയാച്ചിനില്‍ 1984 മുതല്‍ ഇന്ത്യ സൈനികരെ വിന്യസിച്ചിട്ടുണ്ട്.