കശ്മീർ രജൗറിയിൽ  ഭീകരാക്രമണം; സർക്കാർ ഉദ്യോഗസ്ഥനെ വെടിവച്ചു കൊന്നു

ടെറിട്ടോറിയൽ ആർമിയിലെ സൈനികോദ്യോഗസ്ഥൻറെ സഹോദരനാണ് കൊല്ലപ്പെട്ട മുഹമ്മദ് റസാഖ്.

author-image
Rajesh T L
New Update
terrorism

പ്രതീകാത്മക ചിത്രം

ശ്രീനഗർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജമ്മു കശ്മീരിലെ രജൗറിയിൽ വീണ്ടും ഭീകരാക്രമണം. ഒരാൾ മരിച്ചു. സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് റസാഖ് പള്ളിയിൽ‌നിന്ന് പുറത്തേക്ക് വരുന്നതിനിടെ വെടിവച്ച് കൊല്ലുകയായിരുന്നു. ടെറിട്ടോറിയൽ ആർമിയിലെ സൈനികോദ്യോഗസ്ഥൻറെ സഹോദരനാണ് കൊല്ലപ്പെട്ട മുഹമ്മദ് റസാഖ്.

മേയ് 7ന് അനന്ത്നാഗ് മണ്ഡലത്തിൽ  തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. കുറച്ചു ദിവസങ്ങള്‍ക്കിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. മേഖലയിൽ കശ്മീർ പൊലീസും സൈന്യവും ഭീകരർക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Terrorist attack kashmir