അസമിലെ വെള്ളപ്പൊക്കത്തിൽ കാസിരംഗ നാഷണൽ പാർക്കിൽ മുങ്ങി മരിച്ചത് 17 വന്യമൃഗങ്ങൾ

55 പുള്ളി മാനുകൾ, രണ്ട് ഓട്ടർ കുഞ്ഞുങ്ങൾ, രണ്ട് കലമാനുകൾ, രണ്ട് മൂങ്ങകൾ, ഒരു കാണ്ടാമൃഗം, ഒരു മുയൽ, ഒരു കാട്ടുപൂച്ച എന്നിവയാണ് വനം വകുപ്പ് രക്ഷപ്പെടുത്തിയത്.

author-image
Anagha Rajeev
New Update
d
Listen to this article
0.75x1x1.5x
00:00/ 00:00

അസമിലെ വെള്ളപ്പൊക്കത്തിൽ കാസിരംഗ നാഷണൽ പാർക്കിൽ മുങ്ങി മരിച്ചത് 17 വന്യ മൃഗങ്ങൾ. പാർക്കിൽ നിന്ന് 72 മൃഗങ്ങളെ രക്ഷപ്പെടുത്തി. ദേശീയ പാർക്കിലെ 173 ഫോറസ്റ്റ് ക്യാമ്പുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു.

55 പുള്ളി മാനുകൾ, രണ്ട് ഓട്ടർ കുഞ്ഞുങ്ങൾ, രണ്ട് കലമാനുകൾ, രണ്ട് മൂങ്ങകൾ, ഒരു കാണ്ടാമൃഗം, ഒരു മുയൽ, ഒരു കാട്ടുപൂച്ച എന്നിവയാണ് വനം വകുപ്പ് രക്ഷപ്പെടുത്തിയത്. നിലവിൽ 32 വന്യമൃഗങ്ങൾ ചികിത്സയിലാണെന്നും 25 മൃഗങ്ങളുടെ ചികിത്സ പൂർത്തിയായെന്നും പാർക്ക് ഫീൽഡ് ഡയറക്ടർ സൊനാലി ഘോഷ് വ്യക്തമാക്കി.

അതേസമയം, വെള്ളപ്പൊക്കത്തിൽ സംസ്ഥാനത്ത് ഇതുവരെ 46 പേർ മരിച്ചു. ബുധനാഴ്ച മാത്രം എട്ടു പേർ ജീവൻപൊലിഞ്ഞു. ദുരത്തിൽപ്പെട്ട 8377 പേരെ രക്ഷപ്പെടുത്തി. 

kasiranga national park