Representative Image
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്‌വയിലുണ്ടായ ഭീകരരുമായി ബന്ധമുണ്ടെന്നു കരുതുന്ന 24 പേരെ കസ്റ്റഡിയിലെടുത്തെന്ന് അധികൃതര്‍ അറിയിച്ചു. കത്വയ്ക്കു പുറമേ ഉധംപൂര്‍, സാംബ, രജൗരി, പൂഞ്ച് ജില്ലകളിലെ വനമേഖലകളിലാണു സൈന്യവും പൊലീസും തിരച്ചില്‍ നടത്തുന്നത്. ഭീകരാക്രമണത്തില്‍ പങ്കുള്ളവര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുകയാണ്.
തിങ്കളാഴ്ച ഉച്ചയ്ക്കു സൈന്യത്തിന്റെ പട്രോളിങ് വാഹന വ്യൂഹത്തിനു നേരെയായിരുന്നു ഭീകരര്‍ ആക്രമണം നടത്തിയത്. കത്വയിലെ മച്ചേഡികിണ്ട്ലിമല്‍ഹാര്‍ റോഡില്‍ നടന്ന ആക്രമണത്തില്‍ അഞ്ചു സൈനികര്‍ വീരമൃത്യു വരിക്കുകയും 6 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് ഭീകരാക്രമണഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.