കത്വ ഭീകരാക്രമണത്തില്‍ നാട്ടുകാരായ 50 പേരെ കസ്റ്റഡിയിലെടുത്തു. കരസേനയും ജമ്മു കശ്മീര്‍ പൊലീസും നടത്തിയ തിരച്ചിലിലാണ് നടപടി. ഒരു ട്രക്ക് ഡ്രൈവറേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തെ ഭീകരര്‍ ലക്ഷ്യമിട്ടത്.
തീവ്രവാദികള്‍ക്ക് പ്രദേശവാസികളുടെ സഹായം ലഭിച്ചുവെന്നാണ് സൈനികര്‍ സംശയിക്കുന്നത്. ആക്രമണം നടക്കുമ്പോള്‍ സമീപത്ത് ഒരു ട്രക്ക് നിര്‍ത്തിയിട്ടിരുന്നു. ട്രക്ക് ഡ്രൈവര്‍ക്കും ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം.
കത്വ ഭീകരാക്രമണം: നാട്ടുകാരായ 50 പേര്‍ കസ്റ്റഡിയില്‍
ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തെ ഭീകരര്‍ ലക്ഷ്യമിട്ടത്.
New Update