/kalakaumudi/media/media_files/2025/11/10/rahul-venugopal-2025-11-10-12-13-14.jpg)
ന്യൂഡൽഹി: കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലി ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ, കെ സി വേണു​ഗോപാൽ കോൺ​ഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പദവി ഒഴിഞ്ഞ് സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിപ്പോർട്ടുകൾ.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിൽ പുനഃസംഘടന ഉണ്ടാകുമെന്നാണ് സൂചന.
പാർട്ടിയിലെ അഴിച്ചുപണിയുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് ആസ്ഥാനത്ത് ഊർജ്ജിതമായ ചർച്ചകളാണ് നടക്കുന്നത്.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത് .
യുഡിഎഫ് വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനും കണ്ണുണ്ടെന്നാണ് കോൺഗ്രസ് അകത്തളങ്ങളിലെ വർത്തമാനം.
കേരളത്തിലെ പാർട്ടി പുനഃസംഘടനയിൽ കെ സി വേണുഗോപാൽ പക്ഷം പിടിമുറുക്കുകയും ചെയ്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
