കെജ്‍രിവാളിൻ്റെ ജാമ്യം ചോദ്യം ചെയ്തുള്ള ഇ.ഡിയുടെ ഹരജിയില്‍ വിധി ഇന്ന്

മദ്യനയ അഴിമതികേസില്‍ കെജ്‍രിവാളിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് കാട്ടിയാണ് ജാമ്യം അനുവദിച്ചത്. പിന്നാലെയാണ് ജാമ്യം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചത്.

author-image
Anagha Rajeev
New Update
h
Listen to this article
0.75x1x1.5x
00:00/ 00:00

ഡല്‍ഹി: മദ്യ നയ അഴിമതിക്കേസിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ഇന്ന് നിര്‍ണായക ദിനം. വിചാരണക്കോടതി അനുവദിച്ച ജാമ്യം ചോദ്യം ചെയ്തുള്ള ഇ.ഡിയുടെ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ കോടതി ഉത്തരവ് നിയമവിഇഡിയുടെ അപ്പീലിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിൻ വിധി പറയും. വിചാരണക്കോടതി, തങ്ങളുടെ വാദങ്ങള്‍ പരിഗണിച്ചില്ലെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ നാല്‍പ്പത്തിയഞ്ചാം വകുപ്പിന്‍റെ ലംഘനമാണിതെന്നുമാണ് ഹൈക്കോടതിയില്‍ ഇഡി വാദിച്ചത്.രുദ്ധമെന്ന് കാട്ടി ഇ.ഡി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

മദ്യനയ അഴിമതികേസില്‍ കെജ്‍രിവാളിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് കാട്ടിയാണ് ജാമ്യം അനുവദിച്ചത്. പിന്നാലെയാണ് ജാമ്യം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. ഇഡിയുടെ അപ്പീലിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിൻ വിധി പറയും. വിചാരണക്കോടതി, തങ്ങളുടെ വാദങ്ങള്‍ പരിഗണിച്ചില്ലെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ നാല്‍പ്പത്തിയഞ്ചാം വകുപ്പിന്‍റെ ലംഘനമാണിതെന്നുമാണ് ഹൈക്കോടതിയില്‍ ഇഡി വാദിച്ചത്. ഇതിന് പിന്നാലെ ഡല്‍ഹി ഹൈക്കോടതി കെജ്‍‌രിവാളിന്‍റെ ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു .

അതേസമയം ജാമ്യം താല്‍ക്കാലികമായി സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതിയുടെ നടപടിക്കെതിരെ കെജ്‍രിവാള്‍ നല്‍കിയ ഹരജി സുപ്രിം കോടതി നാളെ പരിഗണിക്കും . 

aravind kejriwal news kejariwal