മദ്യനയം സിസോദിയയുടെ ആശയമെന്ന് കെജ്‌രിവാള്‍ മൊഴി നല്‍കിയതായി CBI; കള്ളമെന്ന് കെജ്‌രിവാള്‍

സി.ബി.ഐയുടെ വാദങ്ങള്‍ അരവിന്ദ് കെജ്‌രിവാള്‍ നിഷേധിച്ചു. മനീഷ് സിസോദിയയെ കുറ്റപ്പെടുത്തുന്ന തരത്തില്‍ താന്‍ മൊഴി നല്‍കിയിട്ടില്ല എന്ന് അദ്ദേഹം കോടതിയില്‍ അറിയിച്ചു.

author-image
Vishnupriya
New Update
aravind

അരവിന്ദ് കെജ്‌രിവാള്‍

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി: പുതിയ മദ്യനയം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആശയമായിരുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മൊഴി നൽകിയതായി സി.ബി.ഐ. ഡല്‍ഹി റൗസ് അവന്യൂ കോടതിയ്ക്ക് മുമ്പാകെയാണ് ഇക്കാര്യം അറിയിച്ചത്. മദ്യനയ അഴിമതി കേസില്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സി.ബി.ഐ. ഇക്കാര്യം കോടതിയിൽ അറിയിച്ചത്. ചൊവ്വാഴ്ച സി.ബി.ഐ. അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

സി.ബി.ഐയുടെ വാദങ്ങള്‍ അരവിന്ദ് കെജ്‌രിവാള്‍ നിഷേധിച്ചു. മനീഷ് സിസോദിയയെ കുറ്റപ്പെടുത്തുന്ന തരത്തില്‍ താന്‍ മൊഴി നല്‍കിയിട്ടില്ല എന്ന് അദ്ദേഹം കോടതിയില്‍ അറിയിച്ചു. മനീഷ് സിസോദിയ നിരപരാധിയാണ്. തങ്ങളുടെ ഇടയിൽ വിള്ളലുണ്ടാക്കണം എന്നതാണ് അവരുടെ ലക്ഷ്യം . ആരോപണങ്ങള്‍ അസംബന്ധമാണെന്നാണ് കഴിഞ്ഞദിവസം താന്‍ സി.ബി.ഐയോട് പറഞ്ഞത്. വാര്‍ത്തകളുടെ തലക്കെട്ടുകള്‍ക്കുവേണ്ടിയാണ് സി.ബി.ഐ. കോടതിയോട് ഇങ്ങനെ പറയുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Manish Sisodia aravind kejriwal