ഭക്തിയോടെ.... കേജ്‌രിവാൾ ഭാര്യ സുനിതയ്‌ക്കൊപ്പം ഹനുമാൻ മന്ദിറിൽ ദർശനം നടത്തി

കേജ്‌രിവാളിനൊപ്പം ക്ഷേത്ര ദർശനത്തിൽ പങ്കെടുക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ആം ആദ്മി പാർട്ടിയിലെ(എഎപി) മറ്റു നേതാക്കളും എത്തിച്ചേർന്നു.

author-image
Vishnupriya
Updated On
New Update
ksh

കേജ്‌രിവാൾ ക്ഷേത്ര ദർശനം കഴിഞ്ഞ് ഇറങ്ങിയപ്പോൾ

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഭാര്യ സുനിതയ്‌ക്കൊപ്പം ഡൽഹിയിലെ ഹനുമാൻ മന്ദിറിൽ ദർശനം നടത്തി. കേജ്‌രിവാളിനൊപ്പം ക്ഷേത്ര ദർശനത്തിൽ പങ്കെടുക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ആം ആദ്മി പാർട്ടിയിലെ(എഎപി) മറ്റു നേതാക്കളും എത്തിച്ചേർന്നു.ക്ഷേത്ര പരിസരത്ത് കനത്ത പൊലീസ് നിയന്ത്രണവും  നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിരവധി എഎപി പ്രവർത്തകർ ക്ഷേത്രത്തിനു സമീപം തടിച്ചുകൂടിയിരുന്നു.

aravind kejriwal news