ജാമ്യം സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച് അരവിന്ദ് കെജ്‌രിവാള്‍

ഇഡിയുടെ അപേക്ഷയില്‍ അന്തിമ വിധി ഉണ്ടാകുന്നത് വരെയാണ്‌ ഡൽഹി ഹൈക്കോടതി കെജ്‌രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്തത്. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് തിങ്കളാഴ്ച കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്നാണ് വിവരം.

author-image
Vishnupriya
New Update
aravind

അരവിന്ദ് കെജ്‌രിവാള്‍

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജാമ്യം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇഡിയുടെ അപേക്ഷയില്‍ അന്തിമ വിധി ഉണ്ടാകുന്നത് വരെയാണ്‌ ഡൽഹി ഹൈക്കോടതി കെജ്‌രിവാളിന്റെ ജാമ്യം സ്റ്റേ ചെയ്തത്. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് തിങ്കളാഴ്ച കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്നാണ് വിവരം.

വ്യാഴാഴ്ച  റൗസ് അവന്യൂ കോടതിയിലെ അവധിക്കാല ജഡ്ജി ന്യായ് ബിന്ദു കെജ്‌രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച സ്റ്റേ അപേക്ഷയില്‍ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ കെജ്‌രിവാളിനുള്ള ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

aravind kejriwal delhi liquer scam case