ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. കേസ് സെപ്റ്റംബർ 5ന് വീണ്ടും പരിഗണിക്കും. കേസിൽ മറുപടി സത്യവാങ്മൂലം നൽകാൻ സിബിഐ സമയം ആവശ്യപ്പെട്ടതോടെയാണ് കോടതി വാദം കേൾക്കൽ മാറ്റിവച്ചത്.
ജൂൺ 26നാണ് സിബിഐ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കേജ്‌രിവാളിനെ അറസ്റ്റ്ചെയ്തത്. കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകാൻ ഓഗസ്റ്റ് 14ന് സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. സിബിഐയിൽനിന്ന് വിശദീകരണവും കോടതി ആരാഞ്ഞിരുന്നു.