/kalakaumudi/media/media_files/2025/01/30/GcfWTddw0HZqNPI7XFmB.jpg)
kejriwal
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് പഞ്ചാബില്‍ എ എ പി എം എല്‍ എമാര്‍ കളംമാറാന്‍ ഒരുങ്ങുന്നുവെന്ന സൂചനക്കിടെ പഞ്ചാബില്‍ എം എല്‍ എ മാരുടെയും മന്ത്രിമാരുടെയും അടിയന്തര യോഗം വിളിച്ച് പാര്‍ട്ടി മേധാവി അരവിന്ദ് കെജ്രിവാള്‍.പാര്‍ട്ടി ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമായ പഞ്ചാബില്‍ പാര്‍ട്ടിയില്‍ ചില അന്തഛിദ്രങ്ങള്‍ തലപൊക്കിയിരുന്നു. ഡല്‍ഹിയിലെ കനത്ത പരാജയം അരവിന്ദ് കെജ്രിവാളിന്റെ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാക്കുമെന്ന് പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വ അവകാശപ്പെട്ടതിനു പിന്നാലെയാണ് കേജ്രിവാള്‍ ചൊവ്വാഴ്ച അടിയന്തിര യോഗം വിളിച്ചത്.മുപ്പതോളം എ എ പി എം എല്‍ എമാരുമായി തങ്ങള്‍ ബന്ധപ്പെട്ടു വരികയാണെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു. പഞ്ചാബിലെ എ എ പി എം എല്‍ എമാരുമായി തങ്ങളെ വളരെക്കാലമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും ആപ്പിനെ ചന്ദ്രനിലേക്ക് അയച്ചെന്നും ഇനി തിരിച്ചുവരില്ലെന്നും പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വ പറഞ്ഞു.