കസ്റ്റഡിയിലും ഭരണം തുടർന്ന് കെജ്‌രിവാള്‍; ജയിലിൽ നിന്ന് ആദ്യ ഉത്തരവ് പുറത്തിറക്കി ഡല്‍ഹി മുഖ്യമന്ത്രി

ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായി കസ്റ്റഡിയിൽ തുടരുന്ന മുഖ്യന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആദ്യ ഉത്തരവ് പുറത്തു വന്നു .

author-image
Rajesh T L
New Update
kejriwal

kejriwal

Listen to this article
0.75x 1x 1.5x
00:00 / 00:00

നാടകീയമായ സംഭവങ്ങൾക്കൊടുവിൽ ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായി കസ്റ്റഡിയിൽ തുടരുന്ന മുഖ്യന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആദ്യ ഉത്തരവ് പുറത്തു വന്നു . അറസ്റ്റിനു ശേഷം ജയിലിനുള്ളിൽ ഇരുന്നു കൊണ്ട് കെജ്‌രിവാൾ സംസ്ഥാനം ഭരിക്കുമെന്നായിരുന്നു ആം ആദ്മി പാർട്ടി വക്താക്കൾ അറിയിച്ചിരുന്നത് . എന്നാൽ അത്തരത്തിൽ ഒരു  ഭരണം നടപ്പിലാക്കുമോ എന്ന ചർച്ചകൾക്കും സംശയങ്ങൾക്കും ഇടയിലാണ് കെജ്‌രിവാൾ  ഉത്തരവ് പുറത്തു വിട്ടത്.

ഡല്‍ഹിയിലെ ജലവിതരണത്തെ സംബന്ധിച്ചുള്ള  ഉത്തരവ് ഒരു കുറിപ്പിലൂടെ  ഡൽഹി ജല മന്ത്രി അതിഷിക്ക് കൈമാറുകയായിരുന്നുവെന്ന് ആംആദ്മി വൃത്തങ്ങള്‍ അറിയിച്ചു. ഇ ഡി കസ്റ്റഡിയിലാണെങ്കിലും നഗരത്തിലെ ചില പ്രദേശങ്ങളിൽ കുടിവെള്ളത്തിന്റെയും മലിനജലത്തിന്റെയും വിഷയത്തിൽ മുഖ്യമന്ത്രി ആശങ്കയിൽ ആണെന്ന് അതിഷി മാധ്യമങ്ങളോട് പറഞ്ഞു. അതി കഠിനമായ വേനൽ കാലമായതിനാൽ കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍  വാട്ടര്‍ ടാങ്കുകള്‍ വഴി കുടുതൽ ജല ലഭ്യത ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞതായും അതിഷി ഓര്‍ഡര്‍ വായിച്ചുകൊണ്ട് വ്യക്തമാക്കി. ജയിലിൽ ആണെങ്കിലും ഈ അറസ്റ്റ് യാതൊരു വിധത്തിലും ജനങ്ങളെ ബാധിക്കില്ലെന്നും ഇത്തരം സാഹചര്യത്തിൽ പോലും ജനങ്ങളുടെ ബുദ്ധിമുട്ടുകളെ മുഖ്യമന്ത്രി മനസിലാക്കുന്നു എന്നും ആതിഷി കൂട്ടിച്ചേർത്തു . 

ഡല്‍ഹി മധ്യനയ അഴിമതിക്കേസില്‍ വ്യാഴാഴ്ചയാണ് കെജ്‌രിവാൾ അറസ്റ്റിലായത്. ഒരാഴ്ചത്തേക്ക്  കെജ്‌രിവാളി സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് . ജയില്‍ നിയമങ്ങള്‍ തടസം സൃഷ്ടിക്കുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് ഇപ്പോള്‍ കെജ്‌രിവാള്‍ ഓര്‍ഡര്‍ പുറത്തിറക്കിയിരിക്കുന്നത്. 

ജയിലിൽ കഴിയുന്ന ഒരു വ്യക്തിക്ക് 2 തവണ മാത്രമേ യോഗങ്ങൾ  കൂടുന്നതിനും മറ്റു സഹപ്രവർത്തകർ, കുടുംബം' സുഹൃത്തുക്കൾ തുടങ്ങിയവ കാണാൻ സാധിക്കുകയുള്ളു എന്ന് മുന്‍ നിയമ ഉദ്യോഗസ്ഥന്‍ സുനില്‍ ഗുപ്തയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.   പക്ഷേ വീട്ടുതടങ്കലിലാണെങ്കില്‍ കെജ്‌രിവാളിന് മുഖ്യമന്ത്രിയായി സുഗമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഇതിന് ലഫ്‌നന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സെക്‌സേനയുടെ അനുമതി ആവശ്യമാണ്. ഏത് കെട്ടിടത്തെയും ജയിലായി പ്രഖ്യാപിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ടെന്നും സുനില്‍ ഗുപ്ത പറയുന്നു.

delhi Arrest aravind kejriwal