കെജ്‌രിവാൾ പുറത്തേക്ക്; സിബിഐ കേസിൽ ജാമ്യം

അറസ്റ്റ് അനാവശ്യമെന്ന് ജസ്റ്റിസ് ഉജ്വൽ ഭുയ്യാൻ അഭിപ്രായപ്പെട്ടു. നുണയ്ക്കും ഗൂഢാലോചനക്കും എതിരെ സത്യം വിജയം കണ്ടെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പ്രതികരിച്ചു.

author-image
Anagha Rajeev
New Update
Aravind Kejriwal
Listen to this article
0.75x1x1.5x
00:00/ 00:00

മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. സിബിഐ കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഇഡി കേസിൽ കെജ്‌രിവാളിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. സിബിഐ കേസിൽ കൂടി ജാമ്യം ലഭിച്ചതോടെ കെജ്‌രിവാൾ ജയിൽ മോചിതനാകും.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജാമ്യത്തിന്‍റെ കാര്യത്തില്‍ അടിസ്ഥാനതത്വം സ്വാതന്ത്ര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. അറസ്റ്റ് അനാവശ്യമെന്ന് ജസ്റ്റിസ് ഉജ്വൽ ഭുയ്യാൻ അഭിപ്രായപ്പെട്ടു. നുണയ്ക്കും ഗൂഢാലോചനക്കും എതിരെ സത്യം വിജയം കണ്ടെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പ്രതികരിച്ചു.

കെജ്‌രിവാളിന്റെ ജാമ്യഹർജിയിൽ സെപ്‌റ്റംബർ അഞ്ചിന്‌ വാദം കേട്ട സുപ്രീംകോടതി വിധി മറ്റൊരു ദിവസത്തേക്ക്‌ മാറ്റി വയ്‌ക്കുകയായിരുന്നു. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട പിഎംഎല്‍എ കേസില്‍ ഇഡി മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ ഇരിക്കെ ജൂണ്‍ 26ന് സിബിഐയും അറസ്റ്റ് രേഖപ്പെടുത്തി.

aravind kejriwal