ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി അരവിന്ദ് കേജ്‌രിവാൾ ഒരാഴ്ചയ്ക്കുള്ളിൽ ഒഴിയുമെന്ന് എഎപി എംപി സഞ്ജയ് സിങ് അറിയിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വസതി ഒഴിയരുതെന്ന് എഎപി നേതാക്കൾ അഭ്യർഥിച്ചിരുന്നെങ്കിലും കേജ്‌രിവാൾ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ല. ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി പദം അരവിന്ദ് കേജ്‌രിവാൾ രാജിവെച്ചത്.
‘‘അരവിന്ദ് കേജ്‌രിവാൾ ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ വസതി ഒഴിയുമെന്നാണ് അറിയിച്ചത്. അദ്ദേഹത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ട്. അദ്ദേഹത്തിനു നേരെ നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളതാണ്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വസതി ഒഴിയരുതെന്ന് അഭ്യർഥിച്ചെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ല. സുരക്ഷാ കാരണങ്ങളാൽ ഈ വീട്ടിൽ അദ്ദേഹം തുടരേണ്ടതുണ്ടായിരുന്നു. എന്നാൽ ദൈവം തന്നെ സംരക്ഷിക്കട്ടെ എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം.’’– സഞ്ജയ് സിങ് വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
