കെജ്‌രിവാളിന്റെ ആരോഗ്യനില തൃപ്തികരം, ഇൻസുലിൻ തുടരാമെന്ന് മെഡിക്കൽ ബോർഡ്

കെജ്‌രിവാളിന്റെ ആരോഗ്യനില തൃപ്തികരം, ഇൻസുലിൻ തുടരാമെന്ന് മെഡിക്കൽ ബോർഡ്

author-image
Sukumaran Mani
New Update
Kejriwal

Kejriwal

Listen to this article
0.75x 1x 1.5x
00:00 / 00:00
ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനില തൃപ്തികരമെന്ന് എയിംസ് ആശുപത്രിയിലെ മെഡിക്കൽ ബോർഡ് വ്യക്തമാക്കി. രണ്ട് യൂണിറ്റ് ഇൻസുലിൻ നൽകുന്നത് തുടരാൻ മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു. 
ഡൽഹി റോസ് അവന്യു കോടതിയുടെ നിർദ്ദേശമനുസരിച്ച് രൂപീകരിച്ച ഡൽഹി എയിംസിലെ അഞ്ച് ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ ബോർഡ് ഇന്നലെ വീഡിയോ കോൺഫ്രൻസിലൂടെ അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനില വിലയിരുത്തി. നിർദ്ദേശിച്ച മരുന്നുകളുടെ പട്ടികയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും അരവിന്ദ് കെജ്‌രിവാൾ പൂർണ്ണ ആരോഗ്യവാനാണെന്നും തിഹാർ ജയിൽ അധികൃതർ അറിയിച്ചു. മെഡിക്കൽ ബോർഡ് അംഗങ്ങൾ നടത്തിയ വീഡിയോ കോൺഫ്രൻസിൽ തിഹാർ ജയിലിലെ രണ്ട് ഡോക്ടർമാരും പങ്കെടുത്തു. വീഡിയോ കോൺഫ്രൻസ് അരമണിക്കൂറോളം നീണ്ടുനിന്നു. ഒരാഴ്ച്ച കഴിഞ്ഞ് കെജ്‌രിവാളിൻ്റെ ആരോഗ്യ നില മെഡിക്കൽ ബോർഡ് വീണ്ടും പരിശോധിക്കും. ഈയാഴ്ച്ച ഷുഗർ നില 320 ആയി ഉയർന്നിരുന്നു.
തുടർന്നാണ് കെജ്‌രിവാളിന് ആദ്യ ഇൻസുലിൻ ഡോസ് നൽകിയത്. ഡോക്ടറുമായി വീഡിയോ കോൺഫ്രൻസിലൂടെ ദിവസവും കൂടിയാലോചന നടത്താൻ അനുമതി നൽകണമെന്ന കെജ്‌രിവാളിന്റെ അപേക്ഷ ഡൽഹി കോടതി തള്ളിയിരുന്നു. പ്രമേഹത്തിനുള്ള മരുന്നും ഇൻസുലിനും നിഷേധിച്ച് ഡൽഹി മുഖ്യമന്ത്രിയെ കൊല്ലാനുള്ള ഗൂഡാലോചന നടന്നതായി എഎപി ആരോപിച്ചിരുന്നു.
arvind kejriwal Medical board