/kalakaumudi/media/media_files/2025/04/04/vDR4zfzFCjm1x0tHlvIh.jpg)
മുംബൈ:നെയ്‌റോബിയിൽ നിന്ന് ദോഹ വഴി 15 മുതൽ 20 കോടി രൂപ വരെ വിലമതിക്കുന്ന 1.7 കിലോഗ്രാം കൊക്കെയ്ൻ കടത്തിയ 43 കാരിയായ കെനിയൻ യുവതിയെ മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഛത്രപതി ശിവാജി ടെർമിനൽസ് വിമാനത്താവളത്തിൽ എത്തിയ എമിലി കണ്ണിൻ രോഹയെ പ്രത്യേക രഹസ്യാന്വേഷണ വിഭാഗം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടുക യായിരുന്നു. ദോഹ വഴിയാണ് അവർ മുംബൈയിലെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.അവരുടെ ബാഗേജ് പരിശോധിച്ചപ്പോൾ ഒരു പൌഡർ പോലെ തോന്നിക്കുന്നതായ നാല് പാക്കറ്റുകൾ കണ്ടെടുത്തു, പരിശോധിച്ചപ്പോൾ കള്ളക്കടത്ത് മയക്കുമരുന്നാണെന്ന് സ്ഥിരീകരിച്ചു. ഇത് ആകെ ഭാരം 1,789 ഗ്രാം ആണെന്നും 15 മുതൽ 20 കോടി രൂപ വരെ വിലമതിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.