ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് സുപ്രീം കോടതി

ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പന ഒരു സേവനമല്ല, മറിച്ച് സംസ്ഥാനത്തിന് വരുമാനം നേടുന്നതിനുള്ള ഒരു മാര്‍ഗമാണെന്നും കോടതി വിധിച്ചു

author-image
Biju
New Update
art

Rep. Img.

ന്യൂഡല്‍ഹി: ലോട്ടറി വിതരണക്കാരുടെ സേവന നികുതി കേന്ദ്ര സര്‍ക്കാരിന് കീഴില്‍ കൊണ്ടുവരണമെന്ന കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി. 

ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനെന്ന് പറഞ്ഞ സുപ്രീം കോടതി, ഇതില്‍ ഇടപെടാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നും വ്യക്തമാക്കി. ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പന ഒരു സേവനമല്ല, മറിച്ച് സംസ്ഥാനത്തിന് വരുമാനം നേടുന്നതിനുള്ള ഒരു മാര്‍ഗമാണെന്നും കോടതി വിധിച്ചു. 

ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, എന്‍.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന്റെ ഹര്‍ജി തള്ളിയത്. ലോട്ടറി നികുതി സംസ്ഥാന സര്‍ക്കാരിന്റെ പരിതിയിലാണ് വരേണ്ടതെന്ന സിക്കിം ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി ശരിവച്ചു.

supremecourt supreme court of india kerala lottery