കേരള സമാജം ഉൽവെ നോഡ് കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ഏതു പ്രായം വരെയുമുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും ഇരുനൂറിലധികം മത്സരാർത്ഥികൾ ഇതിനോടകം പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞതായും ഭാരവാഹികൾ അറിയിച്ചു

author-image
Honey V G
New Update
competition

നവിമുംബൈ:ഏപ്രിൽ 6 ന് രാവില 8 മണി മുതൽ സെക്ടർ 5 ലുള്ള ജിയോ ഇന്റസ്റ്റിട്ട്യൂട്ടിന്റെ സിന്തറ്റിക്ക് ട്രാക്കിലും പരിസരത്തെ മൈതാനത്തിലുമായിട്ടാണ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. ഏതു പ്രായം വരെയുമുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും ഇരുനൂറിലധികം മത്സരാർത്ഥികൾ ഇതിനോടകം പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞതായും ഭാരവാഹികൾ അറിയിച്ചു. കായിക മത്സരങ്ങൾക്കൊപ്പം നിരവധി കായിക വിനോദ മത്സരങ്ങൾക്കും അവസരമൊരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ശേഖർ- 6282199942 ദാസ് - 9321860111 സഞ്ജോയ്- 99677 83117